ഓഹരിവിപണികള്‍ നേട്ടത്തോടെ തുടങ്ങി - Kairalinewsonline.com
Business

ഓഹരിവിപണികള്‍ നേട്ടത്തോടെ തുടങ്ങി

ബിഎസ്ഇയിലെ 1119 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെയാണ് തുടങ്ങിയത്. സെന്‍സെക്‌സ് 50 പോയന്റ് ഉയര്‍ന്ന് 32209ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 10,106ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1119 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഡോ. റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടത്തിലും സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

To Top