വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി വിജയന്‍ തോമസ്; പിണറായിയേയും മോദിയേയും പിന്തുണച്ചതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: പ്രധാനമന്ത്രിയെയും ,മുഖ്യമന്ത്രിയെയും പിന്തുണച്ചതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ്. താന്‍ പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് തന്നെകാള്‍ തെറ്റ് ചെയ്തവര്‍ക്ക് വീരോചിതമായ സ്വീകരണം ആണ് കോണ്‍ഗ്രസില്‍ ലഭിക്കുന്നതെന്നും വിജയന്‍ തോമസ് പീപ്പിളിനോട് പറഞ്ഞു.പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചു എന്നാരോപിച്ച് കെപിസിസി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് തൊട്ട് പിന്നാലെയാണ് തന്‍റെ മുന്‍നിലപാട് ആവര്‍ത്തിച്ച് വിജയന്‍തോമസ് രംഗത്തെത്തിയത്

പ്രധാനമന്ത്രിയെയും ,മുഖ്യമന്ത്രിയെയും പിന്തുണച്ച് സംസാരിച്ചു എന്നാരോപിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് തന്‍റെ മുന്‍നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് വിജയന്‍ തോമസ് പീപ്പിളിന് അഭിമുഖം നല്‍കിയത്. തന്‍റെ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇരുവരെയും ബന്ധപ്പെട്ടപോള്‍ തനിക്ക് ലഭിച്ച പിന്തുണയാണ് ഇത് പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

തന്നെക്കാള്‍ തെറ്റ് ചെയ്തവര്‍ക്ക് വീരോചിതമായ സ്വീകരണം ലഭിക്കുമ്പോള്‍ അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാണ് തന്നോട് വിശദീകരണം ചോദിച്ചതെന്നും വിജയന്‍ തോമസ് അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും , അദ്ദേഹത്തെ മാറ്റണമെന്ന് പറയുന്നവര്‍ക്ക് മറ്റ് ഉദേശങ്ങള്‍ ഉണ്ടാവുമെന്നും വിജയന്‍ തോമസ് കൂട്ടിചേര്‍ത്തു. നിലപാടില്‍ അണുവിട മാറ്റമില്ലെന്ന് വ്യക്തമാക്കിയാണ് വിജയന്‍തോമസ് അഭിമുഖം അവസാനിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here