പകരംവീട്ടി ബിജെപി സര്‍ക്കാര്‍; തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിന് സ്ഥാനമാറ്റം

ഹരിയാന: ഹരിയാനയിലെ ബിജെപി അധ്യക്ഷന്റെ മകന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന് സ്ഥാനമാറ്റം. ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലെയുടെ മകന്‍ വികാസ് ബരാലെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് വീരേന്ദര്‍ കുണ്ടുവിനെയാണ് താഴ്ന്ന തസ്തികയിലേക്ക് മാറ്റിയത്.

ടൂറിസം മേഖലയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വീരേന്ദര്‍ കുണ്ടുവിന് നിലവില്‍ മാറ്റം ലഭിച്ചിരിക്കുന്നത് താഴ്ന്ന തസ്തികയിലേക്കാണ്.തുടര്‍ച്ചയായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലായിരുന്നു നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തത്.

മദ്യപിച്ച് ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഐപിസി സെക്ഷന്‍ 354ഡി പ്രകാരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, സിആര്‍പിസിയിലെ മോട്ടോര്‍ ആക്ട് സെക്ഷന്‍ 185 എന്നിവ പ്രകാരമാണ് നേതാവിന്റെ മകനെതിരെ കേസെടുത്തത്.

കേസില്‍ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ പിതാവ് വീരേന്ദര്‍ കുണ്ടു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നായിരുന്നു കുണ്ടുവിന്റെ ആവശ്യം. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന് സ്ഥാനമാറ്റം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News