മകന്റെ വിവാഹം: കെ.കെ ലതികയ്ക്കും കുടുംബത്തിനും സോഷ്യല്‍മീഡിയയുടെ കൈയ്യടി

‘ഞങ്ങളുടെ ഉണ്ണിയുടെ (ഇളയ മകന്റെ) വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടുപേരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി’. എന്നുതുടങ്ങുന്ന കെ.കെ ലതികയുടെ ഫേസ്ബുക് പോസ്റ്റില്‍ അഭിനന്ദനപ്രവാഹം.

ആര്‍ഭാടത്തിനും പണക്കൊഴുപ്പിനുമെതിരെ വാക്കുകളില്‍ മാത്രം പ്രതിരോധം സൃഷ്ടിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തര്‍ക്കും മാതൃകയാവുന്ന കാഴ്ചയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെയും കെ.കെ ലതികയുടെയും മകന്റെ വിവാഹത്തിലൂടെ കണ്ടത്. ചുരുങ്ങിയ വാക്കുകളില്‍ ഇളയമകന്റെ വിവാഹവാര്‍ത്ത അറിയിക്കുകയും ചെയ്തതിലൂടെ തങ്ങളുടെ നിലപാട് അവര്‍ വ്യക്തമാക്കുകയും ചെയ്തു.

രണ്ടുദിവസംകൊണ്ട് പതിനായിരത്തിനടുത്ത് ആളുകളാണ് പോസ്റ്റ് ലൈക് ചെയ്തിരിക്കുന്നത്. ആശംസകളും അഭിവാദ്യങ്ങളുംകൊണ്ട് ഫേസ്ബുക്ക് വാള്‍ നിറഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News