നിരോധന നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനും പ്രവര്‍ത്തനം തടയാനുമുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് പോപ്പുലര്‍ ഫ്രണ്ട്. ദേശീയ ചെയര്‍മാന്‍ ഇ. അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തുമെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി. കൈവെട്ട് കേസിലടക്കം പല സംഭവത്തിലും പോപ്പുലര്‍ ഫ്രണ്ടിന് ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. എ്ന്നാല്‍ ആക്ഷേപം പല ഭാഗത്ത് നിന്നും ഗൂഢമായി ആരോപിക്കപ്പെടുകയാണെന്നും കോടതിയെ പോലും ഇത് സ്വാധീനിക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News