കളഞ്ഞു പോയ പഴ്സ് തിരികെ കിട്ടിയപ്പോള്‍ പഴ്‌സില്‍ ഉണ്ടായിരുന്നതു കണ്ട് ഉടമ ഞെട്ടി

മാനന്തവാടി:പണം ഞാന്‍ എടുത്തിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ സമയത്താണ് താങ്കളുടെ പഴ്സ് കളഞ്ഞുകിട്ടുന്നത്. അഡ്രസ് എടുക്കുന്നു എന്നെങ്കിലും പണം തിരിച്ചു തരാം. എന്ന് സാമ്പത്തിക പരാധീനന്‍.

കളഞ്ഞു പോയ പഴ്‌സ് തപാലില്‍ ലഭിച്ചപ്പോള്‍ ഉടമക്കു കിട്ടിയ പഴ്‌സില്‍ ഉണ്ടായിരുന്ന കുറിപ്പില്‍ ഉണ്ടായിരുന്നത് ദാ ഇതായിരുന്നു. മകളുടെ ചോറൂണിന് ജോര്‍ജിയയില്‍ നിന്ന് നാട്ടിലെത്തിയ കണിയാരം ചന്ദ്രാപ്പിള്ളി സി.എസ് സന്തോഷിനാണ് നഷ്ടപ്പെട്ട പഴ്സ് തപാര്‍മാര്‍ഗ്ഗം തിരികെ കിട്ടിയത്. പണം ഒഴികെ ബാക്കിയെല്ലാം തിരികെ കിട്ടിയിട്ടുണ്ട്.

എന്തായാലും വിലപ്പെട്ട രേഖകള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് പഴ്സിന്റെ ഉടമ. എടിഎം കാര്‍ഡുകള്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും പഴ്സില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News