പകിട്ട് മങ്ങാത്ത ദൃശ്യം; ചൈനീസ് ഭാഷയിലും ചരിത്രം കുറിച്ചു - Kairalinewsonline.com
ArtCafe

പകിട്ട് മങ്ങാത്ത ദൃശ്യം; ചൈനീസ് ഭാഷയിലും ചരിത്രം കുറിച്ചു

സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്

റീമേക്ക് ചെയ്ത ഭാഷകളിലെല്ലാം വലിയ വിജയം നേടിയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ബോസ്ക് ഒാഫിസ് ഹിറ്റ് ദൃശ്യം മുന്നേറിയത് . മോഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടികെട്ടില്‍ ഒരുങ്ങിയ ചിത്രം പുതിയൊരു കഥപറച്ചില്‍ രീതി തന്നെ മലയാളികൾക്ക് പരിയപ്പെടുത്തുകയായിരുന്നു .

തമി‍ഴില്‍ കമല്‍ഹസ്സനും , ഹിന്ദിയില്‍ അജയ് ദേവഗണുമായിരുന്നു മോഹന്‍ലാല്‍ കൈകാര്യം ചെയ്ത നാട്ടുമ്പുറത്ത്കാരന്‍ നാലാംക്ലാസ്സുകാരന്‍റെ  വേഷം ചെയ്തത് . ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു നേട്ടം കൂടി. ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ചിത്രത്തിന്റെ തിരക്കഥഅവകാശം ഒരു ചൈനീസ് നിര്‍മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം നേടിയത്.

സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത് . ദൃശ്യം വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് നന്ദിയും സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയും ജീത്തു പങ്കുവെച്ചു . ചൈനീസ് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാ‍ഴ്ചയുടെ ദൃശൃങ്ങളും ജീത്തു പങ്കുവെച്ചിട്ടുണ്ട്. 2013ലാണ് ദൃശൃം പുറത്തുവന്നത് . ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മീനയായിരുന്നു മോഹന്‍ലാലിന്‍റെ നായികയായെത്തിയത്.

To Top