വേങ്ങര ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ - Kairalinewsonline.com
Kerala

വേങ്ങര ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍

ഇടതുപക്ഷത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം. ജനങ്ങള്‍ ഇതിന് പാഠം പഠിപ്പിക്കുമെന്നും ഇടതുപക്ഷത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് പാര്‍ലമെന്റിലേക്ക് പോവാനുള്ള വ്യക്തിതാല്‍പ്പര്യമാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണിതെന്നും ജനങ്ങള്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടെന്നും വാസുദേവന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് സ്വഭാവം ഭീതിയിലാഴ്ത്തിയ ന്യൂനപക്ഷം പ്രതീക്ഷയോടെയാണ് ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ സാധ്യതകളും ഈ ഘട്ടത്തില്‍ പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാതെ നടത്താനാണ് ഇടതുമുന്നണി ആലോചിക്കുന്നത്.

To Top