ഋതുബത്ര ബാനര്‍ജിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം

ദില്ലി: രാജ്യസഭാ എംപിയും എസ്എഫ്‌ഐ മുന്‍ ദേശിയ ജനറല്‍ സെക്രട്ടറിയുമായ ഋതുബത്ര ബാനര്‍ജിയെ സിപിഐഎമ്മില്‍ നിന്നും പുറത്താക്കാന്‍ പശ്ചിമ ബംഗാള്‍ ഘടകം തീരുമാനിച്ചു. പുറത്താക്കാനുള്ള തീരുമാനത്തിന് അനുമതി തേടി പശ്ചിമബംഗാള്‍ സംസ്ഥാന സമിതി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു.

പാര്‍ട്ടി വിരുദ്ധ നടപടികളുടെ ഭാഗമായി നേരത്തെ അച്ചടക്ക നടപടിയ്ക്ക് വിധേയനായ വ്യക്തിയാണ് ഋതുബത്ര ബാനര്‍ജി. ഇക്കഴിഞ്ഞ ജൂണില്‍ മുന്ന് മാസത്തേയ്ക്ക് സിപിഐഎം ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here