ഗുരുവായൂര്‍ സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ക്ക് മന്ത്രി കടകംപള്ളിയുടെ മറുപടി - Kairalinewsonline.com
Kerala

ഗുരുവായൂര്‍ സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ക്ക് മന്ത്രി കടകംപള്ളിയുടെ മറുപടി

അവരെ തിരുത്താന്‍ പോയിട്ടില്ല

തിരുവനന്തപുരം: ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ ദേവസ്വം മന്ത്രിയാണെന്നും തന്റെ വകുപ്പിലെ കാര്യങ്ങള്‍ ഭംഗിയായി നോക്കുന്നുണ്ടെന്നും അതില്‍ അസ്വസ്ഥത ഉളളവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഇത്തരക്കാര്‍ക്ക്് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ ഭക്തിയുള്ളവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ല, ഇനി അതിന് ഉദ്ദേശിക്കുന്നുമില്ല. പ്രോട്ടോക്കോള്‍ മാത്രം നോക്കിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ നന്‍മക്കും വികസനത്തിനുമായി പ്രോട്ടോക്കോള്‍ മാത്രം നോക്കി പ്രവര്‍ത്തിക്കനാകില്ലെന്നും കേന്ദ്ര മന്ത്രി വി കെ സിംഗിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

To Top