കോടീശ്വരനുമായി വിവാഹം; മഞ്ജുവിന്റെ മറുപടി - Kairalinewsonline.com
ArtCafe

കോടീശ്വരനുമായി വിവാഹം; മഞ്ജുവിന്റെ മറുപടി

ഇതൊന്നും കണ്ടും ടെന്‍ഷനടിക്കാറില്ല.

ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം നടി മഞ്ജു വാര്യരുടെ രണ്ടാംവിവാഹത്തെക്കുറിച്ച് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ, അതിന് മറുപടിയുമായി മഞ്ജു തന്നെ രംഗത്തെത്തി.

‘ചിലതൊക്കെ കാണാറുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, കോടീശ്വരനുമായി വിവാഹം ഉടന്‍. ചില സിനിമകളില്‍ നിന്നു പിന്‍മാറി. ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താല്‍ മതി. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്നു പടച്ചുവിടുകയാണ്.’

‘സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടും ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണു പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസിറ്റീവായി ഇരിക്കുക.’

‘അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫേസ്ബുക് പേജിലൂടെയോ പറയും. അതാണെന്റെ പതിവ്. നിങ്ങളുമായി നേരിട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതാണ് എനിക്ക് ഏറ്റവുമിഷ്ടം.’-മഞ്ജു പറയുന്നു.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ മറുപടി.

To Top