ഗൗരി ലങ്കേഷ് കൊലപാതകം; സഹോദരന്‍ ഇന്ദ്രജിത്തിനെ ചോദ്യംചെയ്തു - Kairalinewsonline.com
Latest

ഗൗരി ലങ്കേഷ് കൊലപാതകം; സഹോദരന്‍ ഇന്ദ്രജിത്തിനെ ചോദ്യംചെയ്തു

ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കുമുണ്ടായിരുന്നു

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യംചെയ്തു. ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കുമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.

ഒരിക്കല്‍ തര്‍ക്കം രൂക്ഷമായതോടെ ഇന്ദ്രജിത്ത് തോക്ക് ചൂണ്ടി തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് 2006ല്‍ ഗൗരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി കണക്കിലെടുത്തായിരുന്നു ചോദ്യംചെയ്യല്‍. അന്വേഷണം സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകളും പൊലീസ് ചോദിച്ചറിഞ്ഞു.

ഗൗരിയുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നില്ലെന്നും ആശയപരമായ ഭിന്നത മാത്രമാണുണ്ടായിരുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞതായാണ് വിവരങ്ങള്‍. അതേസമയം, അന്വേഷണത്തോട് ഇന്ദ്രജിത്ത് സഹകരിക്കുന്നില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

To Top