2024 ഒളിമ്പിക്‌സ് പാരീസില്‍; 2028ലേത് ലോസ് ആഞ്ജലിസില്‍

2024ലെ ഒളിമ്പിക്‌സിന് പാരീസും 2028ലെ ഒളിമ്പിക്‌സിന് ലോസ് ആഞ്ജലിസും വേദിയാകും. ബുധനാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്. ഇതോടെ പാരീസ് രണ്ടാം തവണയും ലോസ് ആഞ്ജലിസ് മൂന്നാം തവണയുമാണ് ഒളിമ്പിക്‌സിന് ആതിഥേയരാകുന്നത്. രണ്ട് വേദികള്‍ വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നതും ഇതാദ്യമായാണ്. നാടകീയമായാണ് രണ്ടു വേദികളും ഒരുമിച്ച് പ്രഖ്യാപിച്ചത്.

പാരീസും ലോസ് ആഞ്ജലിസും 2024ലെ ഒളിമ്പികസ് വേദിക്ക് വേണ്ടി കനത്ത പോരാട്ടത്തിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരു വേദികളും പ്രഖ്യാപിക്കാനുള്ള സുപ്രധാന തീരുമാനം അന്തരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സ്വീകരിച്ചത്. ഒടുവില്‍ 2024ലെ ഒളിമ്പിക്‌സ് പാരീസില്‍ വച്ചും അടുത്തത് ലോസ് ആഞ്ജലിസില്‍ വെച്ച് നടത്തുകയും ചെയ്യാമെന്ന് ധാരണയാവുകയായിരുന്നു.

നേരത്തെ 2024ലേത് ലോസ് ആഞ്ജലിസിലും 2028ലേത് പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്. എന്നാല്‍ പാരിസില്‍ വെച്ച് അവസാനമായി നടന്ന ഒളിമ്പിക്‌സിന്റെ നൂറാം വാര്‍ഷികം 2024ലില്‍ ആണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായിരിക്കുന്നത്. 2020 ഒളിമ്പിക്‌സ് ജപ്പാനിലെ ടോക്കിയോയില്‍ വച്ചാണ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here