ശോഭയാത്രയ്ക്കായി മൂന്ന് വയസ്സുകാരനെ ആലിലയില്‍ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ കെട്ടിയിട്ട സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു.

സംഘാടകരായ വിവേകാനന്ദ ട്രസ്റ്റിനും മാതാപിതാക്കള്‍ക്കുമെതിരെയാണ് കേസ്.

പയ്യന്നൂരില്‍ നടന്ന ശോഭയാത്രയില്‍ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനായി ചിത്രീകരിക്കാന്‍ കുട്ടിയെ കൃത്രിമമായി നിര്‍മ്മിച്ച ആലിലയില്‍ കയര്‍ കൊണ്ട് കെട്ടിവച്ച് നഗരം ചുറ്റിക്കുകയായരുന്നു.

വ്യാപക പ്രതിഷേധം

ചിത്രം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം കുഞ്ഞിനെ പീഡിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട ശ്രീകാന്ത് ഉഷ പ്രഭാകരന് ഭീഷണി. വിദേശത്ത് നിന്നടക്കം ഫോണ്‍ ഭീഷണി സന്ദേശങ്ങള്‍ വന്നെത്തിയെന്ന് ശ്രീകാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News