വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിനായി പുതിയ നിര്‍ദേശങ്ങള്‍

ദില്ലി: വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തില്‍ നിര്‍ദേശങ്ങളുമായി സിബിസിഐ. സ്‌കൂള്‍ ജീവനക്കാര്‍ പോലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.

അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും മാനസിക ശാരീരിക പരിശോധനകള്‍ നടത്തണമെന്നും സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലര്‍ ആവശ്യപ്പെട്ടു.നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകളുടെ അഫിലിയേഷന്‍ റദാക്കുമെന്നും മുന്നറിയിപ്പ്.

സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജയപ്രകാശ് ചതുര്‍വേദിയാണ് സിബിസിഐ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

ഇത് പ്രകാരം എല്ലാ സ്‌കൂളുകളും അദ്ധ്യാപകര്‍ അനദ്ധ്യാപകര്‍ മറ്റ് ജീവനക്കാര്‍ എന്നിവരുടെ പോലീസ് വെരിഫിക്കേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം.

മാനസിക-ശാരീരിക പരിശോധനകള്‍ ജീവനക്കാരില്‍ നടത്തണം. വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ഉപദ്രവിക്കാതിരിക്കാനുള്ള ക്ലാസുകളും നല്‍കണം.

സ്‌കൂള്‍ ബസ് ഡ്രൈവര്‍,കണ്ടക്ടര്‍മാര്‍ ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, റെക്കോര്‍ഡുകളും എപ്പോഴും അധികൃതരുടെ കൈവശം ഉണ്ടായിരിക്കണം.

പ്രത്യേക കമ്മിറ്റി രൂപവല്‍ക്കരിക്കണം

ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കമ്മിറ്റി രൂപവല്‍ക്കരിക്കണമെന്നും സിബിസിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.സ്‌കൂളുകളില്‍ ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകളുടെ അഫിലിയേഷന്‍ റദാക്കും.ദില്ലിയില്‍ ഏഴ് വയസുകാരനെ കഴുത്തറക്ക് കൊന്നതിന്റെ പശ്ചാത്തലത്തിലാണ് സിബിസിഐയുടെ സര്‍ക്കുലര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here