ഐഫോൺ 10 ഉണ്ടാക്കിയ ഓളത്തിൽ ഐഫോൺ 8 മുങ്ങി പോയി

ഐഫോൺ 10 ഉണ്ടാക്കിയ ഓളത്തിൽ ഐഫോൺ 8 മുങ്ങി പോയി. അങ്ങനെ മുങ്ങി പോകാനുള്ളത് മാത്രമാണോ ഐഫോൺ 8ഉം 8+ഉം…!!!

ഐഫോൺ 7, 7+ എന്നിവയുമായി കാഴ്ച്ചയിൽ 8നും, 8+നും പുറമെ നിന്ന് നോക്കുമ്പോൾ ആകെ ഉള്ള വ്യത്യാസം അവ പൂർണമായും ഗ്ലാസ് കൊണ്ട് ഫിനിഷ് ചെയ്തതാണ് എന്നത് മാത്രമാണ്.

എന്നാൽ അങ്ങനെ എളുപ്പം പൊട്ടിപോകുന്ന ഗ്ലാസ് അല്ല, ഗ്ലാസിന് സ്റ്റീൽ കൊണ്ട് ബലം നൽകിയിരിക്കുന്നു എന്ന് ആപ്പിൾ പറയുന്നു. “ഇന്നേ വരെ ഏതൊരു സ്മാർട്ട് ഫോണിലും ഉപയോഗിച്ചിരിക്കുന്നതിൽ വെച്ച ഏറ്റവും കാഠിന്യമുള്ള ഗ്ലാസ്” എന്നാണ് ആപ്പിൾ ഇതിനെ വേദിയിൽ വിശേഷിപ്പിച്ചത്.

ഗ്ലാസ് കൊണ്ട് നിർമിച്ചത് വയർലസ് ചാർജിങ് എന്ന ഫീച്ചർ കൊടുക്കാൻ വേണ്ടി! അതാണ് ഐഫോൺ 8, 8+ എന്നീ മോഡലുകൾക്ക് പ്രധാനമായും മുൻ മോഡലുകളെ വെച്ച എടുത്ത് പറയാൻ ഉള്ളത്.

ഐഫോൺ 8ന്റെയും 8+ന്റെയും പ്രധാന വ്യതാസങ്ങൾ ഒക്കെ ഫോണിന്റെ ഉള്ളിലാണ്.

ഐഫോണിൽ ആദ്യമായി സ്വയം വികസിപ്പിച്ച ഗ്രാഫിക്സ് പ്രൊസസ്സറുമായി ഇറങ്ങുന്ന ഫോൺ, 6 കോർ A11 Bionic ചിപ്പുമായി ഇറങ്ങുന്ന ആദ്യ ഫോൺ എന്നൊക്കെ പല വിശേഷണങ്ങളും അവകാശ പെടാൻ ഉണ്ടെങ്കിലും, ഇവയെല്ലാം ഐഫോൺ 10ലും ഉണ്ടെന്നത് ഐഫോൺ 8, 8+ എന്നിവ്വ ഐഫോൺ 10ന്റെ പ്രഭാവത്തിൽ മുങ്ങി പോകാൻ ഇടയാക്കി.

ഐഫോൺ 8 സീരിസിന്റെ ഡിസ്പ്ലേ ആപ്പിൾ ചെറുതായി മെച്ച പെടുത്തിയിട്ടുണ്ട്. ഐപാഡിൽ നിന്നും എടുത്ത ട്രൂ ടോൺ ടെക്നോളജിയോട് കൂടിയ സ്ക്രീൻ റൂമിന്റെ വെളിച്ചത്തിനനുസരിച് സ്വയം സജ്ജീകരിച്ച മെച്ചപ്പെട്ട നിറങ്ങൾ കാഴ്ചവെക്കുന്നു.

പുതിയ പ്രോസസ്സർ 70% കൂടുതൽ വേഗമുള്ളതാണെന്നും, പുതിയ ഗ്രാഫിക്സ് പ്രോസസ്സർ 30% കൂടുതൽ മെച്ചമാണെന്നും ആപ്പിൾ പറയുന്നു. പ്രോസസ്സിംഗ് വേഗത കൂട്ടിയതിനു പിന്നിൽ ആപ്പിളിന്റെ ഏറ്റവും പുതിയ തുറുപ്പു ചീട്ടിലേക്കു ചൂണ്ടുന്ന ഒരു കാരണം ഉണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി. ക്യാമെറയിൽ നമ്മൾ കാണുന്ന ലോകത്തിനു മുകളിൽ ഒരു സാങ്കല്പിക ലോകം തീർക്കാനുള്ള പുതിയ ആപ്പിൾ സാങ്കേതികത.

മറ്റു ഏത് ഫോണിനെയും പിന്നിലാക്കുന്ന തരത്തിൽ ഉള്ള ഓഗ്മെന്റഡ് റിയാലിറ്റി എൻജിൻ പുതിയ ഐഫോണിൽ ആപ്പിൾ ഒളിപ്പിച്ച വെച്ചിരിക്കുന്നു.

കാമറ ആപ്പിൾ പുരോഗമിപ്പിച്ചിട്ടുണ്ട്. കാമറ അപ്പേർച്ചർ കൂട്ടിയ ആപ്പിൾ, കൂടുതൽ മെച്ചപ്പെട്ട ഫോട്ടോകൾ ഉറപ്പു തരുന്നു.

4K റെസൊല്യൂഷനിൽ 60fpsൽ വീഡിയോ റെക്കോർഡ് ചെയ്യാനും, 1080 റെസൊല്യൂഷനിൽ 240fpsൽ സ്ലോ മോഷൻ വീഡിയോ റെക്കോർഡ് ചെയ്യാനും പുതിയ ഐഫോൺ കഴിയും.

64, 256ജിബി ഓപ്ഷനുകളിൽ രണ്ടു ഫോണുകളും ഉടൻ മാർക്കറ്റിൽ എത്തും.

വില:
ഐഫോൺ 8 – 64ജിബി : 64,000 രൂപ
ഐഫോൺ 8 – 256ജിബി : 77,000 രൂപ
ഐഫോൺ 8+ – 64ജിബി : 73,000 രൂപ
ഐഫോൺ 8+ – 256ജിബി : 86,000 രൂപ
ഐഫോൺ X – 64ജിബി : 89,000 രൂപ
ഐഫോൺ X – 256ജിബി : 1,02,000 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here