ലോകത്തിന് വിശക്കുന്നു

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുളള്ള ഐക്യരാഷ്ട്ര സഭയുടെ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 815 മില്ല്യണ്‍ ആളുകളും കടുത്ത പട്ടിണി നേരിടുന്നവരാണ്. അതായത് ലോക ജനസംഖ്യയിലെ 11 ശതമാനവും കടുത്ത പട്ടിണിയിലാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലെതിനെക്കാള്‍ 38 മില്ല്യണ്‍ ആളുകളാണ് ഈ വര്‍ഷം പട്ടിണി പട്ടികയില്‍

ഇതില്‍ 11.7 ശതമാനം ഏഷ്യയിലും 20 മുതല്‍ 33 ശതമാനം വരെ ആഫ്രിക്കയിലുമാണ്. ആഫ്രിക്കയാണ് പട്ടിണി പട്ടികയില്‍ മുന്‍പന്തിയില്‍. ലോകത്തില്‍155 മില്ല്യണ്‍ കുട്ടികളും അവശ്യ പോഷകത്തിന്റെ ലഭ്യതക്കുറവുമൂലം വളര്‍ച്ച മുരടിച്ച് പ്രായത്തിനൊത്ത ശരീര വലുപ്പമില്ലാതെ ശോഷിച്ചു പോയവരാണ്.

അനീമിയ ഉള്‍പ്പെ ഉള്ള രോഗങ്ങള്‍ ബാധിച്ചവര്‍ വേറെയും. 2030 ആകുമ്പോഴേക്കും ലോകത്തെ പട്ടിണിയുടെ പിടിയില്‍ നിന്നും രക്ഷിക്കാനാകുമെന്നാണ് യു എന്‍ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News