ലോകത്തെ കയ്യിലെടുത്ത് ആപ്പിൾ വാച്ച് 3

നിങ്ങളുടെ കയ്യിലെ വാച്ച് മാത്രം ഉപയോഗിച്ച് നിങ്ങള്ക്ക് ഒരു ഫോൺ കൊണ്ട് ചെയ്യുന്നതൊക്കെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ ഒരിക്കൽ എങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?

എങ്കിൽ നിങ്ങളുടെ ആ ആഗ്രഹം ആപ്പിൾ സാധിച്ചു തന്നിരിക്കുന്നു. നമ്മുക്ക് ആപ്പിൾ വാച്ച് 3നെ സ്വാഗതം ചെയാം.

ആപ്പിൾ വാച്ച് 3ന്റെ ഏറ്റവും വലിയ സവിശേഷത, ഒരു ഫോണിന്റെ സഹായം ഇല്ലാതെ നിങ്ങള്ക്ക് അത് കൊണ്ട് തന്നെ നിങ്ങള്ക്ക് വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാം എന്നതാണ്.

ഇതിനായി വാച്ചിനാകത്ത് തന്നെ LTE ഓപ്ഷൻ ആപ്പിൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. വേദിയിൽ വെച്ച തന്നെ ഫോൺ വിളിച്ചു കാണിച്ചാണ് ആപ്പിൾ വാച്ച് ആപ്പിൾ അവതരിപ്പിച്ചത്.

അങ്ങേ തലക്കൽ വെള്ളത്തിൽ കൂടെ ചെറു വള്ളം തുഴഞ്ഞു നടക്കുന്ന അവതാരകന്റെ സുഹൃത്.

കാഴ്ചയിൽ മുൻ തലമുറയിൽ പെട്ട ആപ്പിൾ വാച്ചുമായി ഇതിനു ആകെ ഉള്ള വ്യത്യാസം ഡയലിൽ ഒരു ചുവന്ന പാടുണ്ട് എന്നത് മാത്രമാണ്. വലുപ്പം മുൻ തലമുറയുടെ ഏറെ വലിപ്പം.

ഒരു 0.25 മില്ലിമീറ്റർ കനം ആണ് ആകെ കൂടിയിരിക്കുന്നത്. വയർലെസ്സ് കണ്ണെക്ടിവിറ്റിക്കായി ആപ്പിൾ പുതിയ W2 ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

പക്ഷെ നിങ്ങളുടെ ഇഷ്ടമുള്ള ഓപ്പറേറ്റർ സിം ഇട്ടു നിങ്ങള്ക്ക് ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇതിൽ സിം ഇടാനുള്ള സ്ഥലം പോയിട്ട് അക്ഷരാർത്ഥത്തിൽ ഒരു സിം കാർഡ് പോലുമില്ല!.

വാച്ചിന്റെ വലിപ്പം കൂടാതിരിക്കാൻ ആപ്പിൾ പ്രത്യേകം തയാർ ചെയ്തിരിക്കുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് ആണ് സിംന്റെ പണി ചെയുന്നത്. അത് കൊണ്ട് ആപ്പിൾ വാച്ച് കോൺട്രാക്ട് ആയെ എടുക്കാൻ കഴിയാൻ സാധ്യത ഉള്ളു.

നേരത്തെ വാച്ചിൽ സിം ഇടാൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെടാൻ പ്രധാന കാരണം ബാറ്ററി ആയിരുന്നു. എന്നാൽ ഇതിനെ പറ്റി ആപ്പിൾ പരിപാടിയിൽ ഒന്നും പറഞ്ഞില്ല.

അതെ പറ്റി അറിയാൻ വാച്ച് പുറത്തിറങ്ങിന്നിടം വരെ കാത്തിരിക്കേണ്ടി വരും. വില: സെല്ലുലാർ ഉള്ളതിന് $399, ഇല്ലാത്തതിന് $329

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News