ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടത് എന്തിന് വേണ്ടി; തോണി തു‍ഴഞ്ഞ് കേരളകോണ്‍ഗ്രസ് എങ്ങോട്ടേയ്ക്ക്; ഡിസംബറില്‍ തീരുമാനമെന്ന് മാണി

കോട്ടയം: കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബറിൽ. ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടപ്പോൾ ഒരുമിച്ചു തുഴയുമെന്ന പ്രതികരണതെ ഗൗരവമായി കാണേണ്ടെന്നു കെഎം മാണി.

അതിനിടെ കേരള കോൺഗ്രെസ്സിനോടുള്ള നിലപാടിൽ അയവു വരുത്തി കോൺഗ്രസ്‌ നേതാക്കളും രംഗത്തെത്തി.യുഡിഎഫിലേക്ക് കേരള കോൺഗ്രസ്‌ തിരികെ മടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത്‌ ചേർന്നത്.

നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര നിലപാട് തുടർന്നാൽ മുന്നോട്ടു പോക്ക് ബുദ്ധിമുട്ടാകുമെന്നു ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയിൽ അഭിപ്രായമുയർന്നിരുന്നു. സ്റ്റിയറിംഗ് കമ്മറ്റിയിലും ഈ അഭിപ്രായത്തിനായിരുന്നു മുൻ‌തൂക്കം.

ഈ സാഹചര്യത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഡിസംബറിൽ ചേരുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കും.

ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടത്

അതെ സമയം കോട്ടയത്ത്‌ ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടത് യാദൃശ്ചികമാണെന്നും ഒരുമിച്ചു തുഴയുമെന്ന പ്രതികരണത്തെ ഗൗരവമായി കാണേണ്ടെന്നു കെഎം മാണി പറഞ്ഞു

ഏതെങ്കിലും മുന്നണിയുടെ ഭാഗമാക്കണമെന്ന അഭിപ്രായം താഴെ തട്ടിൽ നിന്നും ഉയരുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ കെഎം മാണി ഒരുങ്ങുന്നത്.

അതിനിടെ കെഎം മാണി യുഡിഫ് ലേക്ക് തിരിച്ചു വരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികരിച്ചു

യു ഡി എഫിലേക്ക് ചേക്കേറുന്നതിൽ പാർട്ടിക്കുള്ളിൽ ഭിന്നത ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. അതിനിടെ എൻ ഡി എ ബന്ധം ഒരിക്കലും അരുതെന്ന അഭിപ്രായവും യോഗത്തിലുയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News