ആരാധകര്‍ കാത്തിരിക്കുന്ന ആ അത്ഭുത കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാകുന്നു; മണിരത്നവും ഫഹദും ജ്യോതികയും ഒന്നിക്കുന്നു

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജ്യോതിക തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.


താരൈ തപ്പട്ടൈക്ക് ശേഷം ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ജ്യോതിക. ബാലയുടെ നാച്ചിയാര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും മണിരത്നം ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുക.

ഡുംഡുംഡും

നേരത്തെ മണിരത്നം തിരക്കഥ എഴുതിയ ഡുംഡുംഡും എന്ന ചിത്രത്തില്‍ ജ്യോതിക വേഷമിട്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുന്നത്.

ജ്യോതികക്കൊപ്പം ഫഹദ് ഫാസില്‍, സിമ്പു, നാനി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിലുണ്ടാകും. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്.

മഗളിര്‍ മട്ടും ആണ് ജ്യോതികയുടെ പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News