മമ്മൂട്ടിക്കും മോഹന്‍ലാലിനും മോദിയുടെ കത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മലയാള സിനിമയിലെ താര രാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കത്തയച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ടാണ് മോദി ഇരുവര്‍ക്കും കത്തയച്ചത്.

സ്വച്ഛ്ത ഹി സേവ

സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ അഥവാ ശുചിത്വം സേവനമാണ് എന്ന പ്രചാരണ പരിപാടിക്ക് പൂര്‍ണ പിന്തുണ വേണമെന്ന് മോദി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാധകരുടെ പ്രിയതാരങ്ങള്‍ എന്ന നിലയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന വിലയിരുത്തലിലാണ് കത്തെഴുതുന്നതെന്ന് മോദി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News