യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ്‌ നിര്‍ബന്ധം; സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്കെതിരെയും കര്‍ശന നടപടി

അബുദാബി: അബുദാബിയില്‍ സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്ക്കെതിരെ കര്‍ശന നടപടി.
ഇത്തരക്കാരെ നിരീക്ഷിക്കാന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കി.

ജൂലായ്‌,ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 2394 നിയമലംഘനങ്ങലാണ് പൊലീസ് രേഖപ്പെടുത്തിയത്. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ് മരണം വരെ സംഭവിക്കാവുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഒരുപരിധി വരെ സീറ്റ് ബെല്‍റ്റ്‌ സഹായകമാണ്.

നിര്‍ബന്ധമാക്കാന്‍ കാരണം

സുരക്ഷിതയാത്രയ്ക്കുള്ള രക്ഷാവലയമാണ് സീറ്റ് ബെല്‍റ്റ്‌. അതുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം യാത്രക്കാര്‍ കൂടി സീറ്റ് ബെല്‍റ്റ്‌ ധരിക്കണമെന്ന് നിര്‍ദേശിച്ചതെന്നു അധികൃതര്‍ വ്യക്തമാക്കി.

മുന്‍ സീറ്റിലെ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ്‌ ധരിച്ചാല്‍ വാഹനാപകട സമയത്ത് മരണ തോത് 40 മുതല്‍ 50ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി.

പിന്‍ സീറ്റിലുള്ളവര്‍ കൂടി സീറ്റ് ബെല്‍റ്റ്‌ ധരിക്കുന്നതു മൂലം മരണ സംഖ്യ 25 ശതമാനം മുതല്‍ 75ശതമാനം വരെ കുറയ്ക്കാന്‍ ആകുമെന്നാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ വിലയിരുത്തല്‍.

നേരത്തെ ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ്‌ ധരിച്ചിട്ടില്ലെങ്കില്‍ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുമാണ് ഡ്രൈവര്‍ക്കുള്ള ശിക്ഷ. പരിഷ്കരിച്ച യുഎഇ ട്രാഫിക് നിയമപ്രകാരം വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ്‌ ധരിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here