ജിയോയെ മലര്‍ത്തിയടിക്കാന്‍ എയര്‍ടെല്‍; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു

ടെലിഫോണ്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരം തുരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒാഫറുകളുടെ പെരുമ‍ഴക്കാലമാണ്. ജിയോയെ കടത്തി വെട്ടാന്‍ മത്സരിക്കുകയാണ് വിവധ മൊബൈല്‍ കമ്പനികള്‍.ഇപ്പോള്‍ ഉപഭോക്താക്കള്‍ ഏറ്റവും കിടിലന്‍ ഒാഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍ .

എയര്‍ടെലിനൊപ്പം ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.

കോംബോ ഓഫറുകളും ബ്രോഡ്ബാന്റ് ഉപഭോക്താക്കള്‍ക്കായുള്ള സൗജന്യ ഓഫറുകളും പ്രഖ്യാപിച്ചിട്ട് അധികം ആയില്ല, ഇത്തവണ 60 ദിവസത്തേക്ക് 60 ജിബി ആണ്. അതും ഫ്രീ.

പുതിയ ഓഫര്‍

എയര്‍ടെലിന്റെ മണ്‍സൂര്‍ ഓഫറുകള്‍ അവസാനിക്കാറായ സാഹചര്യത്തിലാണ് പുതിയ ഓഫര്‍. എയര്‍ടെലിന്റെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല.

അതിന് ആദ്യം എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാറ്റ ക്രെഡിറ്റ് ആകും. പ്രതിമാസം 10 ജിബി എന്ന കണക്കില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 6 മാസത്തേക്ക് 60 ജിബി ലഭിക്കും.

149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

എയര്‍ടെലിന്റെ 8 രൂപ, 5 രൂപ രൂപ ഓഫര്‍ 8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News