മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന ‘അബ്രഹാമിന്‍റെ സന്തതികള്‍’; സസ്പെന്‍സ് ഇതാണ്

എല്ലാവരും ഉറ്റുനോക്കിയ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനങ്ങളായി കുഞ്ഞാലിമരിക്കാറുള്‍പ്പെടെ നിരവധി പ്രോജക്ടുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും ‘അബ്രഹാമിന്റെ സന്തതികള്‍’ ആണ് അനൗണ്‍സ് ചെയ്യപ്പെട്ടത്.

‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ‘ഒരു പൊലീസ് കഥ’ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്.

22 വര്‍ഷത്തിലധികമായി ചലച്ചിത്രമേഖലയിലുള്ള ഷാജിയുടെ ആദ്യ സംവിധാനസംരംഭമാണിത്. മമ്മൂട്ടിക്ക്് അടുത്തക്കാലത്ത് വന്‍വിജയം നേടിയ ചിത്രം ‘ദി ഗ്രേറ്റ്ഫാദറി’ന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ക്ക് തിരക്കഥയൊരുക്കുന്നത്.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും

കഴിഞ്ഞ വർഷത്തെ ലോംഗ് റൺ ലഭിച്ചതും ഗ്രേറ്റ് ഫാദറിനാണ്. 100ൽ കൂടുതൽ ദിവസം തിയേറ്ററുകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ചിതം.

അജയ് വാസുദേവിന്റെ ‘മാസ്റ്റര്‍പീസ്’, ഷാംദത്ത് സൈനുദ്ദീന്റെ ‘സ്ട്രീറ്റ്ലൈറ്റ്സ്’ റാമിന്റെ ‘പേരന്‍പ്’ എന്നിവയാണ് മമ്മൂട്ടിയുടെ മറ്റുപുതിയ പ്രൊജക്ടുകള്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here