ശരീര സുഗന്ധത്തിനുണ്ട് വലിയ പ്രാധാന്യം;ചില ഒറ്റമൂലികള്‍

സ്മാര്‍ട്ട് ആകാന്‍ ആഗ്രഹിക്കുന്നവര്‍ പാലിക്കേണ്ട ദിനചര്യകളില്‍ പ്രധാനമാണ് ശുചിത്വം. ശരീര സുഗന്ധം വര്‍ദ്ധിപ്പിക്കുക എന്നതാണ് അതില്‍ പ്രധാനം. ഓരോരുത്തരുടേയും ശരീര സുഗന്ധം നിര്‍ണയിക്കേണ്ടത് അവരവര്‍ തന്നെയാണ്.

കഴിക്കുന്ന ആഹാരത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക.

കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.

ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു കാരണമാണ്.

വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക, മാംസാഹാരങ്ങള്‍ കുറയ്ക്കുക, സോഡ,കാപ്പി, ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്

, വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. മുതിരയോ മഞ്ഞളോ അരച്ച് ശരീരത്തില്‍ തേച്ചു കുളിക്കുക. അമിത വിയര്‍പ്പിന് പരിഹാരം കിട്ടും.

ചീവക്കാപ്പൊടിയും ഉലുവാപ്പൊടിയും സമം ചേര്‍ത്ത് ശരീരത്തില്‍ നന്നായി പുരട്ടി കുളിക്കുക കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടുക.

അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ഒരാഴ്ച ശീലിച്ചു നോക്കൂ. വിയര്‍പ്പു മണം മാറി തുളസിയുടെ മണം എപ്പോഴും ശരീരത്തിലുണ്ടാവുകയും ചെയ്യും.

നാരങ്ങ നീരില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിക്കുന്നത് അമിത വിയര്‍പ്പിനെ ചെറുക്കുന്നു. റോസാപ്പൂക്കള്‍ തിളച്ചവെള്ളത്തിലിട്ട് ചൂടാറിയതിനുശേഷം കുളിച്ചാല്‍ നല്ല ഉന്മേഷം തോന്നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News