വെള്ളക്കാര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തോളു

വെള്ള കാറിനോട് എല്ലാവര്‍ക്കും ഒരു പ്രത്യേക താത്പര്യമാണ്. ഹാച്ച്ബാക്കോ, എസ്യുവിയോ, സെഡാനോ – കാര്‍ ഏതുമാകട്ടെ. നിറം വെള്ളയാണെങ്കില്‍ നമ്മുടെ കണ്ണുടക്കും. വെള്ള നിറം ക്ലാസ് ലുക്കാണെങ്കിലും ഇതിന് ഗുണത്തെപ്പോലെ തന്നെ ദോഷങ്ങളുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.

1. വെള്ള നിറത്തില്‍ കാറുകള്‍ക്ക് പ്രത്യേക ഭംഗിയാണ്. ഓട്ടോ ഷോകളില്‍, മിക്കപ്പോഴും വെള്ള നിറത്തിലുള്ള കാറുകളുമായാണ് നിര്‍മ്മാതാക്കള്‍ അണിനിരക്കുന്നത്. കൂടാതെ എല്ലാ കാറുകളും ആദ്യമായി വെള്ള നിറത്തിലാണ് ഡിസൈന്‍ ചെയ്യുന്നതും.

2 പ്രീ-പ്രൊഡക്ഷന്‍ പ്രശ്നങ്ങളെ അതിവേഗം കണ്ടെത്തി വിലയിരുത്താന്‍ വെള്ളനിറത്തില്‍ സാധിക്കും.

3. റീസെയില്‍ മൂല്യം വെള്ള നിറത്തിന് കൂടുതലാണെന്നതാണ് മറ്റൊരു പ്രധാന ഗുണം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതല്‍ ലഭിക്കും.

ഇനി കോട്ടങ്ങളെക്കുറിച്ച് പറയാം

1. ചെളിയും പൊടിയുമാണ് വെള്ളക്കാറുകളുടെ പ്രധാന ശത്രു. വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ല.

2. വെള്ള കാറുകളുടെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുന്നത് നിരത്തില്‍ ഒരു അഭംഗി ഉണ്ടാക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.

3. സര്‍ക്കാര്‍ കാറുകളും, ടാക്സി കാറുകളും, സ്വകാര്യ കാറുകളും എല്ലാം വെള്ളയിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്.അതിനാല്‍ ആള്‍ക്കൂട്ടത്തില്‍ കാറിന് ശ്രദ്ധിക്കപ്പെടുന്നതില്‍ പരിമിതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News