ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ ആര്‍ എസ് എസ്സിന് എന്തുമാകാമെന്നോ; കുട്ടികളുടെ കളിസ്ഥലം ഒഴിപ്പിച്ചിട്ടുവേണോ നിങ്ങള്‍ക്ക് ശാഖ നടത്താന്‍; വീഡിയോ കാണാം

തിരുവനന്തപുരം:ജില്ലയിലെ ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ കുട്ടികളുടെ കളിസ്ഥലം ഒഴിപ്പിക്കാന്‍ ആര്‍ എസ് എസ് ഗുണ്ടായിസം.പ്രദേശവാസികളായ കുട്ടികള്‍ ദീര്‍ഘനാളായി ഉപയോഗിച്ചിരുന്ന കളിസ്ഥലം ഒഴിപ്പിക്കാനായിരുന്നു കുറുവടിയുമായി എത്തിയ സംഘത്തിന്റെ നീക്കം.

കുട്ടികള്‍ക്ക് നേരെ ഭീഷണിയും മുഴക്കിയ ശേഷം ആര്‍ എസ് എസ് പതാക നാട്ടി. ശാഖനടന്നുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം വിളവൂര്‍ക്കലില്‍ കുട്ടികളുടെ കളിസ്ഥലം ആര്‍ എസ് എസ് പ്രചാരകന്റെയും ,മണ്ഡല്‍ കാര്യവാഹിന്റെയും നേതൃത്വത്തില്‍ കൈയ്യേറിയത.
തിരുവനന്തപുരം വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പൊറ്റ എന്ന സ്ഥലത്ത് വര്‍ഷങ്ങളായി പ്രദേശവാസികളായ കുട്ടികള്‍ കളിക്കുന്ന കളിസ്ഥലം കൈയ്യേറിയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിച്ചത്.

ഈ കഴിഞ്ഞ വെളളിയാഴ്ച്ചാണ് സംഭവം ഉണ്ടായത്.തിരുമല സ്വദേശിയായ വ്യക്തിയുടെ സ്വകാര്യ സ്ഥലത്ത് ദീര്‍ഘനാളായി പ്രദേശവാസികളായ കുട്ടികള്‍ ഷട്ടില്‍ കളിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ വെളളിയാഴ്ച്ച വൈകുന്നേരത്തോടെ ദണ്ഡ അടക്കമുളള ആയുധങ്ങളുമായി എത്തിയ സംഘം കുട്ടികളെ വിരട്ടിയ ശേഷം മൈതാനം കൈവശപെടുത്തി.ശാഖ നടത്താന്‍ പോകുകയാണെന്നും അതിനാല്‍ എല്ലാവരും ഇവിടെ നിന്ന് പോകണമെന്നും ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.

ആര്‍ എസ് എസ് പ്രചാരകനായ കൊല്ലം സ്വദേശിയുടെ നേതൃത്വത്തില്‍ മണ്ഡല്‍ കാര്യവാഹ്കായ ചിപ്പിന്‍ഷിബു,ശ്രീജിത്ത് എന്നീവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണിയും കൈയ്യേറ്റവും നടന്നത്

സമാധാനപരമായി കുട്ടികള്‍ കളിച്ചിരുന്ന പ്രദേശത്ത് കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ആര്‍ എസ് എസ് സംഘം ഉറിയടി നടത്തിയിരുന്നു .ഇതിന് ശേഷമാണ് ഈ മൈതാനത്ത് ശാഖ നടത്താന്‍ ആര്‍ എസ് എസ് തീരുമാനിച്ചത് .

ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം വീഡിയോയില്‍ പകര്‍ത്തിയ കുട്ടികളെ ഭീഷണി പെടുത്താനും സംഘം തുനിഞ്ഞു.

. തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഭരിക്കുന്ന അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നാണ് വിളവൂര്‍ക്കല്‍. സ്‌കൂള്‍ ,പ്‌ളസ് ടു നിലവാരത്തില്‍ പഠിക്കുന്ന കുട്ടികളുടെ മൈതാനം കൈയ്യേറിയ ആര്‍ എസ് എസ് സംഘത്തിനെതിരെ പ്രദേശത്ത് നാട്ടുകാരുടെ കടുത്ത അമര്‍ഷം ഉണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News