ആ പുഞ്ചിരിയൊക്കെ വെറും കാപട്യമാണ്;ഗുര്‍മീതിന് പ്രീയപ്പെട്ട ഹണീപ്രീതിനെ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചു

ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമിത് റാം റഹിം സിംഗിന്‍റെ വളർത്തുമകൾ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പൊലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഹണിപ്രീതും ഉൾപ്പെട്ടിട്ടുണ്ട്.

ഹണിപ്രീത് നേപ്പാളിലോ

ഗുർമീതിനെ കോടതിയിൽ നിന്ന് ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി നേരത്തെ തന്നെ റിപോർട്ടുകളുണ്ടായിരുന്നു.

ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടിയിരുന്നു.

നേപ്പാൾ അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പതിക്കുകയും എല്ലാ സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News