നെയ്മറോ കവാനിയോ; പന്തിനായി പിഎസ്ജിയില്‍ പിടിവലി; വീഡിയോ കാണാം

പി എസ് ജിയുടെ സൂപ്പര്‍ താരങ്ങളായ നെയ്മറും എഡിസണ്‍ കവാനിയും തമ്മിലെ പിണക്കം കളിക്കളത്തിലും. പാരീസില്‍ ഇന്നലെ ഒളിമ്പിക് ലയോണ്‍സിനെതിരെ നടന്ന മത്സരത്തിലാണ് ടീമിലെ മൂപ്പിളമ തര്‍ക്കം വ്യക്തമാക്കുന്ന കാഴ്ചയ്ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്.

മത്സരത്തിന്റെ 57ാം മിനിട്ടില്‍ പി എസ് ജിക്ക് ലഭിച്ച ഫ്രീകിക്കെടുക്കാന്‍ ഉറുഗ്വേ താരം കവാനിയാണ് മുന്നോട്ടുവന്നത്. എന്നാല്‍ നെയ്മറിന് ഫ്രീ കിക്കില്‍ താല്പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ബ്രസീല്‍ ടീമിലെ സഹതാരം ഡാനി ആല്‍വസ് പന്ത് കൈക്കലാക്കി.

കവാനിയാകട്ടെ പന്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ആല്‍വസ് വളരെ വേഗത്തില്‍ നെയ്മറിന് പന്ത് കൈമാറി. തോറ്റുമടങ്ങിയ കവാനിയാകട്ടെ ആല്‍വസിനെ ചീത്ത വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കവാനിയെ ഒഴിവാക്കി പന്ത് കൈക്കലാക്കിയെങ്കിലും ഫ്രീ കിക്കില്‍ നെയ്മറിന്റെ കാലുകള്‍ക്ക് പിഴച്ചു. പോസ്റ്റിന് നേര്‍ക്ക് നെയ്മര്‍ തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ ആന്റണി ലോപ്പസ് തടുത്തു.
കളിയുടെ അവസാന നിമിഷങ്ങളില്‍ പി എസ് ജിയ്ക്ക് പെനാല്‍റ്റി ലഭിച്ചപ്പോഴും കിക്കെടുക്കുന്നതാര് എന്ന തര്‍ക്കം ഫീല്‍ഡില്‍ പ്രകടമായി. പെനാല്‍റ്റി ഷോട്ട് നല്‍കണമെന്ന നെയ്മറിന്റെ ആവശ്യം കവാനി തള്ളി.

പെനാല്‍റ്റി താനെടുക്കുമെന്ന് കവാനി പറഞ്ഞതോടെ നെയ്മര്‍ പിന്‍വാങ്ങി. ഫ്രീ കിക്കില്‍ നെയ്മര്‍ക്ക് പിഴച്ചതുപൊലെ ഇത്തവണ കവാനിക്കും പിഴച്ചു.
വലത്തോട്ട് ഡൈവ് ചെയ്ത കീപ്പര്‍ ആന്‍രണി ലോപ്പസ് വീണ്ടും പന്ത് തടുത്തു.

കളിക്കളത്തിലെ തര്‍ക്കത്തിനിടയില്‍ ഗോളടിക്കാന്‍ പി എസ് ജി താരങ്ങള്‍ മറന്നെങ്കിലും ഒളിമ്പിക് ലയോണ്‍സ് രണ്ട് സെല്‍ഫ് ഗോളുകളിലൂടെ പി എസ്
ജിക്ക് വിജയം സമ്മാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News