തിരിച്ചടിയായത് “രാമ (ന്‍പിള്ള ) ലീലയോ”; ദിലീപ് വീണ്ടും കോടതിയിലേക്ക്

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട്  ദിലീപ്  വീണ്ടും കോടതിയെ സമീപിക്കുന്നു. ഹൈക്കോടതിയെയോ സെഷന്‍സ് കോടതിയേയോ സമീപിക്കും.

സോപാധിക ജാമ്യം നല്‍കണമെന്നായിരുന്നു ദിലിപിന്റെ ആവശ്യം. എന്നാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റ പത്രം സമര്‍പ്പിച്ചില്ലെങ്കില്‍മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടാവു എന്നാണ് കോടതി നിലപാട്

20 വര്‍ഷം ആജീവനാന്ത വിലക്കുലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ സമര്‍പ്പിച്ചിട്ടുള്ളത്.

ജാമ്യം കിട്ടുമെന്ന അമിതപ്രതീക്ഷയിലായിരുന്ന ദിലീപിന് വന്‍ തിരിച്ചടിയായാണ് കോടതി വിധി വന്നത്. കേസില്‍ പെട്ട് ജയിലെത്തിയിട്ട് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ദിലീപും അഡ്വക്കേറ്റ് രാമന്‍പിള്ളയും ഉറച്ചു വിശ്വസിച്ചു.

അതാണ് രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലിക്കോടതിയും തളളിയിട്ടും പ്രതീക്ഷയോടെ വീണ്ടും അങ്കമാലികോടതിയെ സമീപിക്കാന്‍ ദിലീപിനെയും അഡ്വക്കേറ്റ് രാമന്‍ പിള്ളയെയും പ്രേരിപ്പിച്ചത്.

അതുകൊണ്ട് മറ്റൊരിക്കലുമില്ലാത്തത്ര പ്രതീക്ഷയിലായിരുന്നു ദിലീപ് .
അഡ്വക്കേറ്റ് രാം കുമാറിനെ മാറ്റിയാണ് കേസ് അഡ്വക്കേറ്റ് രാമന്‍ പിള്ളക്ക് നല്‍കിയത്. എന്നാല്‍ ഇതു ദിലീപിന് അനുകൂലമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here