ആര്‍ത്തവ വേദനയ്ക്ക് പരിഹാരമുണ്ട്; ഇതാ

സ്ത്രീകളെ എപ്പോഴും അലട്ടുന്ന പ്രശ്‌നമാണ് ആര്‍ത്തവ ദിനങ്ങളിലെ അസഹനീയമായ വേദന. ഈ വേദനയെ പേടിച്ച് സ്ത്രീകളുടെ മാനസിക നില തന്നെ എല്ലാത്തില്‍ നിന്നുമൊഴിഞ്ഞ് നില്‍ക്കാനുള്ളതായി മാറും.

ഇനി കാര്യത്തിലേയ്ക്ക് വരാം. ആര്‍ത്തവം തുടങ്ങുന്നതിന് 2 ദിവസം മുന്‍പുമുതല്‍ ആര്‍ത്തവം തുടങ്ങി 3 ദിവസം വരെ, ദിവസം മൂന്ന് നേരം 500മില്ലി ഗ്രാം ചുക്കുപൊടി കഴിക്കുന്നത് വേദനയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

അതുപോലെ ആര്‍ത്തവ സമയം ചോക്ലേറ്റ് കഴിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്നത് കൗതുകമായിത്തോന്നാം.എന്നാല്‍ അത് ഒരു കൗതുക സത്യം കൂടിയാണ്.

ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തില്‍ സെറോ ടോണിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ മാനസിക നില സന്തുലിതമാകാനും കാരണമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here