ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; ജാമ്യാപേക്ഷ സമര്‍പ്പിച്ചു;  ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് അഞ്ചാം തവണ

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക് . ഇത് അഞ്ചാം തവണയാണ്
ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. മൂന്നാം തവണയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് 1.45

പരിഗണിക്കും .

എന്നാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടാവു എന്നാണ് കോടതി നിലപാട്

20 വര്‍ഷം ആജീവനാന്ത വിലക്കുലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ സമര്‍പ്പിച്ചിട്ടുള്ളത്. ജാമ്യം കിട്ടുമെന്ന അമിതപ്രതീക്ഷയിലായിരുന്ന ദിലീപിന് വന്‍ തിരിച്ചടിയായാണ് ഇന്നലെ വന്ന കോടതി വിധി.

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതായാണ് സൂചന. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് മുമ്പ് കുറ്റപത്രം നല്‍കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here