ലൈംഗിക വൈകൃതം സഹിക്കാനായില്ല; അമ്മ മകനെ കൊട്ടേഷൻ കൊടുത്തു കൊന്നു

മകന്‍റെ ലൈംഗിക വൈകൃതവും അക്രമവും സഹിക്കവയ്യാതെ അമ്മ ഇളയ മകനെ മൂത്ത മകനെ കൊണ്ട് കൊട്ടേഷൻ കൊടുത്തു കൊല്ലിച്ചു.അമ്പതിനായിരം രൂപയുടേതായിരുന്നു കൊട്ടേഷൻ.

55കാരിയായ മാതാവിനേയും ബന്ധുക്കളായ സ്ത്രീയേയും നിരന്തരം ലൈംഗിക പീഡനത്തിന് ഇളയ മകൻ രാംചരൺ വിധേയരാക്കിയിരുന്നു.

മുംബൈ ഭയാൻഡറിൽ രജനി എന്ന സ്ത്രീയാണ് തന്‍റെ ആദ്യ ബന്ധത്തിലെ മകനായ സീതാറാമിന് രണ്ടാം ബന്ധത്തിലെ ഇളയമകനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത്.ഇരുവരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ആഗസ്ത് 21നാണ് രാംചരണിന്‍റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തുന്നത്.മൃതദേഹത്തിൽ രാംചരൺ എന്നും രജനി എന്നും പച്ച കുത്തിയിരുന്നു.എന്നാൽ മൃതദേഹം രജനി തിരിച്ചറിയാത്തതോടെ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി.

മൃതദേഹം തിരിച്ചറിഞ്ഞു

ഇതേ തുടർന്ന് പൊലീസ് മൃതദേഹത്തിന്‍റെ ചിത്രം നാട്ടിൽ തിരിച്ചറിയാനായി പ്രചരിപ്പിച്ചു. ഈ 14ന് സുനിതാ ശർമയെന്ന യുവതി പൊലീസ് സ്റ്റേഷനിലെത്തി മൃതദേഹം രാം ചരണിന്‍റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മ രജനിക്ക് പിടിച്ചു നിൽക്കാനായില്ല.തന്നേയും ബന്ധുവായ സ്ത്രീയേയും രാംചരൺ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയരാക്കിയതാണ് കൊട്ടേഷന് കാരണമെന്ന് അവർ പൊലീസിനോട് സമ്മതിച്ചു.

ഭർത്താവിന്‍റെ ആദ്യ ബന്ധത്തിലെ മകനാണ് രാംചരണെന്നും രജനി മൊ‍ഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News