RCC യിൽ പെൺകുട്ടിക്ക് HIV ബാധിച്ച സംഭവത്തിൽ ആശുപത്രിക്ക് പി‍ഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: RCCയിൽ പെൺകുട്ടിക്ക് HIV ബാധിച്ച സംഭവത്തിൽ ആശുപത്രിക്ക് പി‍ഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് HIV ബാധിച്ചത് വിൻഡോ പിരീഡിലുള്ള ദാതാവിൽ നിന്ന് രക്തം സ്വീകരിച്ചതാണെന്നാണ് റിപ്പോർട്ടിലെ നിഗമനം.

വിൻഡോ പിരീഡിലെ വൈറസ് ബാധ കണ്ടെത്താൻ നിലവിൽ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. RCC അഡീഷണൽ ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണ റിപ്പോർട്ടിന് സമാനമാണ് റീജിയണൽ ക്യാൻസർ സെന്‍ററിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും.

ചികിത്സയിലുള്ള 9 വയസ്സുകാരിക്ക് HIV ബാധിച്ച സംഭവത്തിൽ ആശുപത്രിക്ക് സാങ്കേതികപ്പി‍ഴവ് ഉണ്ടായിട്ടില്ലെന്ന് RCCയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ

HIV വിൻഡോ പിരീഡിലുള്ള ദാതാവിൽ നിന്നും രക്തം സ്വീകരിച്ചതാണ് കുട്ടിക്ക് HIV ബാധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടിലെ നിഗമനം.

വിൻഡോ പിരീഡിലുള്ള വൈറസ് ബാധ കണ്ടെത്താൻ നിലവിൽ സം‍വിധാനമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. RCC അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ക‍ഴിഞ്ഞ ദിവസം രാത്രിയോടെ ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു.

സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അന്വേഷണം തുടരുകയാണ്.

സംഘം നാളെ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലുള്ള പൊലീസ് അന്വേഷണവും സംഭവത്തിൽ തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News