തലവേദനയെ സൂക്ഷിക്കണം; ഇല്ലെങ്കില്‍ വലിയ തലവേദനയാകും

തലവേദന എന്ന് സ്ഥിരം പല്ലവി പറയുന്നവർ ഏറെയാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും തലവേദന വരാത്തവർ കുറവാണ്. തലവേദന ഒരു രോഗമല്ല, ശരീരം തരുന്ന മുന്നറിയിപ്പാണ്. വേദനസംഹാരികൾ ശാശ്വതപരിഹാരവുമല്ല. യഥാർത്ഥ രോഗത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

കാരണങ്ങള്‍

തലവേദനയുടെ കാരണങ്ങൾ പലതാണ്. മാനസിക സമ്മർദ്ദം, ആഹാരക്രമം തെറ്റുക, ജലാംശം നഷ്ടപ്പെടുക, കണ്ണിന് ബുദ്ധിമുട്ടുണ്ടാകുക, തലയ്ക്ക് ആഘാതമേൽക്കുക, തലച്ചോറിൽ മു‍ഴകൾ വരുക തുടങ്ങിയവയൊക്കെ തലവേദനയ്ക്ക് കാരണമാവാം.

തലവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ ഇതൊന്നുമല്ലെങ്കിൽ അൽപനേരത്തെ വിശ്രമം മതിയാകും. എന്നിട്ടും മാറുന്നില്ലെങ്കിൽ ഗൗരവത്തോടെ കണ്ട് വൈദ്യസഹായം തേടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here