പപ്പായ ഒരു ഭീകരനോ അതോ പാവമോ

പപ്പായ്ക്ക് ഒരുപാട് ഔഷധമൂല്യങ്ങളുണ്ട് . എന്നാല്‍ ഈ ഫലത്തിന് വിപരീതമായ ഒരു മറു വശവുമുണ്ട്. അതുകൊണ്ടുതന്നെ സാഹചര്യം മനസ്സിലാക്കി കഴിക്കേണ്ട പഴമാണ് പപ്പായ. ഗര്‍ഭിണികള്‍ പപ്പായ കഴിക്കാന്‍ പാടില്ലെന്നു പറയാറുണ്ട്. അതുപോലെ പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന മറ്റു ചില അവസരങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു നമ്മുക്ക്‌നോക്കാം

അബോര്‍ഷന്‍ സാധ്യത

നിരവധി ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. പക്ഷേ ഇതിന്റെ കുരുക്കളും വേരും ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പഴുക്കാത്ത പപ്പായ ഗര്‍ഭാശയപരമായ അസ്വസ്ഥതകളുമുണ്ടാക്കും. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഈ പഴം കഴിക്കാതിരിക്കുന്നതാകും നല്ലത്.

അന്നനാളത്തിനു തടസ്സം

കഴിക്കാന്‍ നല്ല രുചിയാണെങ്കിലും അമിതമായി പപ്പായ കഴിക്കുന്നത് അന്നനാളത്തിനു ദോഷമുണ്ടാക്കും. അതുകൊണ്ട് ഒരു ദിവസം ഒരു കപ്പില്‍ കൂടുതല്‍ പപ്പായ കഴിക്കരുത്.

ജനനവൈകല്യങ്ങള്‍

പപ്പായയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന ഘടകം കുഞ്ഞുങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങള്‍ക്കു വരെ കാരണമാകും. അതുകൊണ്ട് ഗര്‍ഭിണികള്‍ പ്രസവത്തിനു മുന്‍പും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.

അലര്‍ജി

പപ്പായയിലുള്ള ലാറ്റക്‌സ് ചിലരില്‍ അലര്‍ജിക്കു കാരണമാകുന്നുണ്ട്. പഴുക്കാത്ത പപ്പായയാണ് കൂടുതലും അലര്‍ജി ഉണ്ടാക്കുന്നത്.

രക്തസമ്മര്‍ദം

രക്തസമ്മര്‍ദത്തിനു മരുന്നു കഴിക്കുന്നവര്‍ പപ്പായ കഴിച്ചാല്‍ ബിപി വല്ലാതെ താഴാനുള്ള സാധ്യതയുമുണ്ട്. ഇത് ഏറെ അപകടകരമാണ്.

പ്രത്യുല്‍പ്പാദനത്തെ ബാധിക്കും

പപ്പായയുടെ കുരു പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും. ബീജാണുക്കളുടെ അളവു കുറയ്ക്കുകയും ചലനത്തെ ബാധിക്കുകയും ചെയ്യും
അതാണ് പഴമക്കാര്‍ പറയുന്നത് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News