മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം :മരണം 250 കവിഞ്ഞു

മെക്‌സിക്കോ:മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം 250 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

20 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്. മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് സംഭവമുണ്ടായത്.

സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

മെക്‌സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 1985ല്‍ പതിനായിരത്തിലധികം പേര്‍ മരിക്കാനിടയായ ഭൂചലനത്തിന്റെ 32-ാം വാര്‍ഷിക ദിനത്തിലാണ് മെക്‌സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News