പ്രേമം എന്ന ഒറ്റ ചിത്രം മതി മലയാളികള്‍ക്ക് സായി പല്ലവിയെ ഓര്‍ക്കാന്‍. പ്രേമത്തിന് ശേഷം ദുല്‍ഖറിനൊപ്പം കലിയിലും നമ്മള്‍ കണ്ടതാണ് സായി പല്ലവിയെ.
വരുണ്‍ തേജ നായകനാകുന്ന ഫിദയിലൂടെ തെലുങ്കിലും സായി താരമായി. ഇപ്പോഴിതാ, നാനി നായകനാകുന്ന മിഡില്‍ ക്ലാസ് അബ്ബായ് ചിത്രത്തിലാണ് സായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പെരുമാറ്റത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല
എന്നാല്‍ താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല, തെലുങ്ക് സിനിമാലോകത്ത് നിന്ന് കേള്‍ക്കുന്നത്.
മിഡില്‍ ക്ലാസ് സെറ്റില്‍ വച്ച് സായി നാനിയോട് ദേഷ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
ഇതിനിടയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. സായി ദേഷ്യപ്പെട്ട് സംസാരിച്ചതോടെ നാനി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ഇതോടെ നിര്‍മാതാവും സംവിധായകനും സ്ഥലത്തെത്തി, തര്‍ക്കം പരിഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ സായി നാനിയോട് പോയി ക്ഷമ ചോദിക്കുകയായിരുന്നു.
പിന്നാലെ നാനി തിരികെയെത്തുകയും ഷൂട്ടിംഗ് പുനഃരാരംഭിക്കുകയുമായിരുന്നു. അതേസമയം, എന്താണ് തര്‍ക്കത്തിന് കാരണമായതെന്ന് വ്യക്തമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here