‘പ്രിയപ്പെട്ട ശ്രീഹരി, മലയാളം കേട്ടെഴുത്തിടാന്‍ ഉടന്‍ വരും’; ഏഴാം ക്ലാസുകാരന് മന്ത്രി ഐസക്കിന്റെ ഉറപ്പ്

ആലപ്പുഴ: മന്ത്രി തോമസ് ഐസക്ക് മലയാളം കേട്ടെഴുത്തിടാന്‍ വരുന്നതും കാത്ത് ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജവിലാസം ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരിയുടെ കത്തിന് മറുപടിയായാണ്, കയര്‍ കേരളയുടെ തിരക്ക് കഴിഞ്ഞാല്‍ ഉടനെ കേട്ടെഴുത്തിടാന്‍ വരുമെന്ന് മന്ത്രി ഐസക്ക് ഉറപ്പുനല്‍കിയത്.

തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ:

പ്രിയപ്പെട്ട ശ്രീഹരി,
മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി. വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ. അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍.

സ്‌നേഹത്തോടെ,
തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News