മെസിക്ക് 43ാം ഹാട്രിക്ക്; ബാഴ്‌സ കുതിക്കുന്നു

എസ്പ്യാനോളിനെ തകര്‍ത്തതിന് പിന്നാലെ മെസിയുടെ നേതൃത്വത്തില്‍ വീണ്ടും ബാഴ്സയുടെ കുതിപ്പ്. നെയ്മര്‍ ഇല്ലാതെ ബാഴ്‌സക്ക് ഒന്നും ചെയ്യാനാകില്ല എന്ന വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് വിജയം.

കാംപ് നൗവില്‍ ഈബറിനെതിരായ മത്സരത്തില്‍ പുതിയ ബാഴ്സയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച്ചയാണ്ഫുട്‌ബോള്‍ ലോകം കണ്ടത്.ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ തകര്‍പ്പന്‍ ജയം.

പോയിന്റ് ടേബിളില്‍ ബാഴ്സ  ഒന്നാമതെത്തി

അതില്‍ നാലെണ്ണം മെസിയുടെ വക. ലാലീഗ പോയിന്റ് ടേബിളില്‍ ബാഴ്സ അങ്ങനെ ഒന്നാമതെത്തി. നെയ്മറിന്റെ അഭാവത്തില്‍ മെസിയുടെ പ്രകടനം പോരെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൗളിഞ്ഞോയായിരുന്നു ബാഴ്സ നല്‍കിയ മറുപടി.

രണ്ടാം പകുതിയില്‍ മെസിക്കൊപ്പമുള്ള പൗളിഞ്ഞോയുടെ കളി ബാഴ്സ പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു എന്നതിനുളള തെളിവാണിത്. 43ാം ഹാട്രിക്കായിരുന്നു മെസി ഈബറിനെതിരെ നേടിയത്.

ആദ്യ പകുതിയില്‍ ബാഴ്സയ്ക്ക് കളി അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പൗളിഞ്ഞോ പന്ത് മെസിയുടേയും സുവാരസിന്റേയുമെല്ലാം കാലുകളിലേക്ക് വിദഗ്ധമായി എത്തിച്ചതോടെ ബാഴ്സ ഉണര്‍ന്നു.

ജയത്തോടെ ലാലീഗ ടേബിളില്‍ റയലിനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡ് ബാഴ്സ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News