അമ്മയ്‌ക്കൊപ്പമുള്ള ദിവസങ്ങളെ ഞെട്ടലോടെ ഓര്‍ത്ത് ഈ നടി; വെളിപ്പെടുത്തല്‍ ലോകമാധ്യമങ്ങളില്‍ ചര്‍ച്ച

അമ്മയ്‌ക്കൊപ്പം കഴിഞ്ഞ നാളുകളെ ഞെട്ടലോടെ മാത്രമെ തനിക്ക് ഓര്‍ക്കാന്‍ കഴിയൂ എന്നാണ് ഹോളിവുഡ് താരം ഏരിയല്‍ വിന്റര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പൊതുവേദിയില്‍ വെളിപ്പെടുത്തിയത്.

ഗായികയും മോഡലും നടിയുമായി ഹോളിവുഡില്‍ തിളങ്ങുന്ന ഈ 19കാരിയുടെ വെളിപ്പെടുത്തല്‍ പാശ്ചാത്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടം നല്‍കിയിരിക്കുന്നത്.

അമ്മ കര്‍ക്കശക്കാരിയായിരുന്നു. തനിക്ക് ഓര്‍ക്കാന്‍ ഒരു ബാല്യകാലപോലും ഇല്ല. അതീവ ക്രൂരയായിരുന്ന അവര്‍ തന്നെ പട്ടിണിക്ക് ഇടുമായിരുന്നു.

മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ തന്നെ പ്രേരിപ്പിക്കുമായിരുന്നു. ക്രിസ്റ്റല്‍ വര്‍ക്മാന്‍ എന്ന തന്റെ അമ്മയെക്കുറിച്ച് ആലോചിക്കുന്നത് പോലും തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് ഒരഭിമുഖത്തില്‍ നടി പറഞ്ഞു.

പെണ്‍സൗഹൃദങ്ങള്‍ക്കും അമ്മ വിലക്കു കല്‍പിച്ചിരുന്നു. ചെറിയപ്രായത്തില്‍ പോലും തന്നെ നഗ്‌നസീനുകളില്‍ അഭിനയിപ്പിക്കുമോയൊന്ന് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ യെസ് പറയുമായിരുന്നു. തനിക്ക് പ്രോത്സാഹനമോ, സ്‌നേഹമോ, കരുതലോ നല്‍കാത്ത വീടായിരുന്നു അതെന്നും ഏരിയല്‍ പറയുന്നു.

ഭക്ഷണ കാര്യങ്ങളിലും വലിയ നിയന്ത്രണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണം മോഷ്ടിക്കേണ്ട അവസ്ഥവരെ തനിക്ക് വന്നിട്ടുണ്ടെന്നും അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. അഭിനയം തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസം തനിക്ക് അന്യമായിത്തുടങ്ങി. 2012 മുതല്‍ അമ്മയുമായി അകന്ന് കഴിയുകയാണ് ഏരിയല്‍.

ഏരിയലിന്റെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വന്നതിന് ശേഷം മകളോട് മാപ്പ് പറഞ്ഞ് വീണ്ടുമൊരു ഒത്തുചേരലിന് ശ്രമിക്കുകയാണ് ഏരിയലിന്റെ അമ്മ.

എന്നാല്‍ തന്നെ വേദനിപ്പിച്ചവരെയെല്ലാം ബഹുമാനിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും താന്‍ ഈ നിലയില്‍ എത്തിയതിന് കാരണം അവരൊക്കെയാണെന്നും ഏരിയല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News