കേന്ദ്ര മന്ത്രി എം.ജെ.അക്ബറിന്റെ കുവൈറ്റ് സന്ദര്‍ശനം പ്രഹസനമായി; ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും കടുത്ത പ്രതിഷേധം

കുവൈറ്റ് സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പങ്കെടുത്ത കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗം പ്രഹസനമായി മാറി.

ഇന്ത്യന്‍ എംബസിയില്‍ ആയിരുന്നു യോഗം നടന്നത്. സാധാരണ ഗതിയില്‍ കുവൈറ്റ് സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഇത്തരത്തിലുള്ള യോഗം വിളിച്ചു ചേര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിലെ പൗരന്മാരുമായി സംവദിക്കുക പതിവാണ്.

ആ രീതിയില്‍ തന്നെയായിരുന്നു ഇന്ത്യന്‍ എംബസി നല്‍കിയ അറീയിപ്പും.

കുവൈറ്റ് ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങി വലിയ ജനാവലി തന്നെ യോഗത്തിനെത്തിച്ചേര്‍ന്നിരുന്നു.

മോദിയെ സ്തുതിച്ച് മന്ത്രി

എന്നാല്‍ എല്ലാവരെയും നിരാശരാക്കി മോഡി സ്തുതി മാത്രം പറഞ്ഞുള്ള പതിനഞ്ചു മിനുട്ടില്‍ താഴെയുള്ള പ്രസംഗം മാത്രമായിരുന്നു മന്ത്രിയില്‍ നിന്നും ഉണ്ടായത്.

ഇതിനിടക്ക് സദസ്സില്‍ നിന്നും വിവിധ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ മന്ത്രി സ്ഥലം വിടുകയായിരുന്നു.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, വലിയ കോഴ വിവാദം ഉണ്ടാക്കിയ കുവൈറ്റിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനത്തിന് വീണ്ടും സ്വകാര്യം ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി കുവൈറ്റിലെ പ്രവാസി സമൂഹം നേരിടുന്ന ഒരു വിഷയത്തെയും പ്രതിപാദിക്കാതെയുള്ള മന്ത്രിയുടെ ഇടപെടലിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here