ഇഞ്ച്വറി ടൈമില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി

സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിന് തിരിച്ചടി. റൊണാള്‍ഡോയുടെ തിരിച്ചുവരവും റയല്‍ മാഡ്രിഡിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല. ലാ ലിഗയിലെ സ്വന്തം ഗ്രൗണ്ടിലെ തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്കു പരിഹാരം തേടിയിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ കാത്തിരുന്നത് തികച്ചും വലിയ തിരിച്ചടി തന്നെയായിരുന്നു.

ഒരു ഗോളിനാണ് റയല്‍ ബെറ്റിസിന്റെ വിജയം

ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ ബെറ്റിസിന്റെ വിജയം. അതും മത്സരത്തിന്റെ 94ആം മിനുട്ടായ ഇഞ്ച്വറി ടൈമിലായിരുന്നു ആ അപ്രതീക്ഷിത ഗോള്‍. സാനിബ്രിയയുടെ തകര്‍പ്പന്‍ ഹെഡിലുടെ റയല്‍ ബെറ്റിസ് മഡ്രിഡിന്റെ വല കുലുക്കി. ലീഗിലെ ആദ്യ പരാജയമാണ് റയലിന് ഇന്ന് നേരിടേണ്ടി വന്നത്.

25 ഷോട്ടുകള്‍ റയല്‍ ബെറ്റിസിന്റെ ഗോള്‍ വലയിലേക്ക് തൊടുത്തിട്ടും ഒരു ഗോള്‍ പോലും നേടാന്‍ റയലിന് ആയില്ല. റയലിന്റെ തുടര്‍ച്ചയായ 73 മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോര്‍ഡിനും ഇന്നത്തെ മത്സരത്തോടെ അവസാനമായി.

ഈ മത്സരത്തിലെ പരാജയത്തോടെ റയല്‍ മാഡ്രിഡ് ലീഗില്‍ ഏഴാ സ്ഥാനത്തായി. അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റ് മാത്രമെ സിദാന്റെ ടീമിനുള്ളൂ. ഇതുവരെയുള്ള മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടിയ ബാഴ്‌സലോണയാണ് ഒന്നാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here