‘എനിക്ക് അറിയാവുന്ന ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല’; വെളിപ്പെടുത്തലുമായി ഷംന കാസിം ജെബി ജംഗ്ഷനില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടി ഷംന കാസിം. തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ലെന്ന് ഷംന അഭിപ്രായപ്പെട്ടു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംനയുടെ അഭിപ്രായപ്രകടനം.

നടി ആക്രമിക്കപ്പെട്ടതില്‍ അതിയായ വിഷമം

നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് അതിയായ വിഷമമുണ്ട്. എത്ര വലിയ ശത്രുവാണെങ്കിലും ഒരു പെണ്‍കുട്ടിയോട് അത് ചെയ്യാന്‍ പാടില്ലെന്നും ഷംന പറഞ്ഞു. താന്‍ എന്നും സത്യത്തിന്റെ ഭാഗത്ത് തന്നെ നില്‍ക്കുമെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ല. എങ്കിലും തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ല. മറ്റൊരു ദിലീപേട്ടന്‍ ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹത്തിനും ഒരു മകള്‍ ഉണ്ടല്ലോയെന്നും ഷംന പറഞ്ഞു.

ഷംന കാസിം പങ്കെടുക്കുന്ന ജെബി ജംഗ്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30ന് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News