യാത്രക്കാരെ മുഴുവന്‍ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് ട്രെയിനിന്റെ വരവ്; വീഡിയോ വൈറല്‍

മുംബൈ: മഴക്കാലത്ത് യാത്ര ചെയ്യുമ്പോള്‍ റോഡിലെ വാഹനങ്ങള്‍ ദേഹത്ത് വെള്ളം തെറിപ്പിക്കുന്നത് പതിവാണ്. അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവര്‍ ആരുമുണ്ടാകില്ല.

ചെളിവെള്ളത്തില്‍ കുളിപ്പിച്ച്  ട്രെയിന്‍

എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചു പോകും. മുംബൈയിലെ നലസോപാരയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യമാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം നിറഞ്ഞിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് പളാറ്റ്ഫോമില്‍ നിന്ന ആള്‍ക്കാരെ ട്രെയിന്‍ കുളിപ്പിക്കുന്നതാണ് വീഡിയോ.

ടാക്കിലൂടെ വെള്ളം തെറിപ്പിച്ച് കൊണ്ട് ട്രെയിന്‍ വരുന്നത് കണ്ട് പളാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ വേഗത്തില്‍ ഓടിയെങ്കിലും എല്ലാവരെയും ചെളിവെള്ളത്തില്‍ കുളിപ്പിച്ചാണ് ട്രെയിന്‍ കടന്നു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here