നിങ്ങള്‍ അങ്ങനെ ചെയ്യരുത്; ആരാധകരോട് ദുല്‍ഖറിന്‍റെ അപേക്ഷ

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്ത് തീയറ്ററുകളിലെത്തിയ ചിത്രമാണ് പറവ. ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണുണ്ടായിരിക്കുന്നത്.

ചിത്രം തീയറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരോട് അപേക്ഷയുമായി രംഗത്തെത്തി. പറവ കാണാന്‍ പോകുന്ന പ്രേക്ഷകരോട് പ്രത്യേകിച്ച് ആരാധകരോട് ഒരു അപേക്ഷയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ചിത്രം കാണുന്ന ആരാധകര്‍ സിനിമയിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുത്. ക്യാമറയില്‍ പകര്‍ത്തിയ പ്രചരിപ്പിക്കുന്നത് ചിത്രത്തിനോട് ചെയ്യുന്ന ക്രൂരതയാണ്. മാത്രമല്ല അത് പൈറസിയുമാണ്.

സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റ് വഴിയും പ്രചരിച്ചാല്‍ സിനിമയുടെ സിഡി ഇറങ്ങുമ്പോഴായിരിക്കും ഇത് ബാധിക്കുന്നത്. ആരെയും വിഷമിപ്പിക്കാന്‍ പറയുന്നതല്ല. ദയവു ചെയ്തു ഇങ്ങിനെ ചെയ്യരുതെന്ന് അപേക്ഷിച്ചുകൊണ്ടാണ് ഡി ക്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

I have a sincere request to all the viewers going into watch #Parava tomorrow. Especially ardent film fans. Please don’t shoot videos or clips from the movie. Even if it’s an artist intro or special scenes or fights or songs. I know it’s out of love and excitement. But it’s still as good as piracy when it’s spread all over the internet and social media. Once it’s out on DVD/Blu-Ray then its a different matter. No offence to anyone but kindly refrain from it.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News