ബി സി സി ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതിയോട് കളിക്കരുതെന്നും മുന്നറിയിപ്പ്

ദില്ലി: ബി സി സി ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍

കാല താമസം വരുത്തിയതിനാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പഴി കേള്‍ക്കേണ്ടി വന്നത്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.

ബി സി സി ഐയുടെ ആക്റ്റിങ്ങ് പ്രസിഡന്റ് സികെ ഖന്ന,ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവര്‍ കോടതിയില്‍ സന്നിഹിതരായിരിക്കുന്ന സമയത്താണ് കോടതി ഇങ്ങനെ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel