മാവോയിസ്റ്റ് നേതാവ് അട്ടപ്പാടിയില്‍ കീഴടങ്ങി

മാവോയിസ്റ്റ് നേതാവ് അട്ടപ്പാടിയില്‍ കീഴടങ്ങി. തമിഴ്‌നാട് സ്വദേശി കാളിദാസനെയാണ് അഗളി ഡിവൈഎസ്പിക്ക് മുമ്പാകെ കീഴടങ്ങിയത്.

ഇന്നലെ പുതൂര്‍ മൂലക്കൊമ്പ് ആദിവാസി ഊരില്‍ നാലംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. എന്നാല്‍ രോഗ ബാധിതനായ കാളിദാസന് തിരിച്ച് കാട്ടിലേക്ക് പോവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി.

ഊരു നിവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്

തുടര്‍ന്ന് ഊരു നിവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നീട് അഗളി ഡിവൈഎസ്പി സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കാളിദാസനില്‍ നിന്നും തോക്കുള്‍പ്പടെ പിടിച്ചെടുത്തതായും സൂചനയുണ്ട്. അട്ടപ്പാടി നിലമ്പൂര്‍ മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാളിദാസന്‍ സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പ്രധാന പ്രവര്‍ത്തകനാണ്.

കണ്ണൂരിലെ ക്വാറി അക്രമ കേസുള്‍പ്പടെ പത്തോളം കേസുകളാണ് ഇയാളുടെ പേരില്‍ സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്ടിലും കേസുള്ളതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News