അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിയിലെ ട്രോഫി പ്രദര്‍ശനം നാളെ മുതല്‍

കൊച്ചി :ഫിഫാ അണ്ടര്‍ 17 ലോകകപ്പ് കിരീടം കൊച്ചിയിലെത്തി. ത്രിദിന പര്യടനത്തിനെത്തിയ ലോകകപ്പിന് കായിക മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ ഇന്ന് ഔദ്യോഗിക സ്വീകരണം നല്‍കും.

കേരളീയ കലാരൂപങ്ങളുടെ അകന്പടിയോടെയാണ് കൊച്ചി സ്റ്റേഡിയം ലോകകപ്പിനെ വരവേല്‍ക്കുക.

കാല്‍പ്പന്തുകളിയുടെ ആവേശം വാനോളം ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ, കേരളത്തിന്റെ മണ്ണിലേക്ക് ആദ്യമായി ഫിഫ ലോകകപ്പ് ട്രോഫി എത്തിയതോടെ ആരാധകരുടെ ആവേശം പതിന്മടങ്ങായി മാറിക്കഴിഞ്ഞു.

രാത്രിയോടെ കൊച്ചിയിലെത്തിയ ലോകകപ്പിന് ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ 10.45ഓടെ ഓദ്യോഗിക സ്വീകരണം നല്‍കും.

കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെ ലോകകപ്പിനെ വരവേല്‍ക്കാന്‍ കൊച്ചി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കായിക മന്ത്രി എ.സി.മൊയ്തീന്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും.

ലോകകപ്പിനെ സ്വീകരിക്കാന്‍ എം.പി മാര്‍ , എംഎല്‍എ മാര്‍, കൊച്ചി മേയര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ എത്തും. തുടര്‍ന്ന് ലോകകപ്പിന്റെ ഔദ്യാഗികഗാനാവതരണവും നടക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാകും പ്രവേശനം.

11.30 മുതല്‍ മൂന്നു മണിക്കൂര്‍ നേരം ആരാധകര്‍ക്ക് ട്രോഫി കാണാനുളള അവസരം ഉണ്ടാകുമെന്ന് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

നാളെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം അംബേദ്കര്‍ സ്‌റ്റേഡിയത്തിലാകും ലോകക കപ്പ്.

രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫി നേരില്‍ കാണാനുളള പ്രത്യേക അവസരവും ഇവിടെയുണ്ടാകും.

ഫിഫാ ഇലവന്‍ മില്യണ്‍ സംസ്ഥാനതല ഫുട്‌ബോള്‍ ഫെസ്റ്റിവലും ഇവിടെ അരങ്ങേറും. 24 ന് ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡഗാമ സ്‌ക്ക്വയറിലും ട്രോഫി പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫ്‌ളാഷ് മോബ് ഉള്‍പ്പെടെ വിവിധ കലാസാംസ്‌ക്കാരിക പരിപാടികളോടെ ത്രിദിന ട്രോഫി ടൂര്‍ സമാപിക്കും.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News