‘അവരിലൊരാളാണ് സൗബിന്‍; അതുപോലൊന്നാണ് പറവയും’

‘പറവ’യുടെ വിജയത്തില്‍ സൗബിന്‍ ഷാഹിറിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ആഷിഖ് അബു. സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്തെ സൗബിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചായിരുന്നു ആഷിഖിന്റെ പ്രതികരണം.

‘ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അതുപോലൊന്നാണ് പറവയും’-ആഷിഖ് പറയുന്നു.

സംവിധായകന്‍ കൂടിയായ അന്‍വര്‍ റഷീദാണ് പറവയുടെ നിര്‍മാണ പങ്കാളികള്‍ ഒരാള്‍. ആഷിഖിന്റെ സംവിധാനസഹായിയും സൗബിന്‍ പ്രവര്‍ത്തിച്ചിരുന്നു.

സൗബിന്റെ ആദ്യസിനിമ കൂടിയായ പറവ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. സൗബിന്റേത് തന്നെയാണ് കഥയും. ഷെയ്ന്‍ നിഗം, ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങള്‍.

നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആണ് ഛായാഗ്രഹണം. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News